• കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവില്‍ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായ യുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: ശ്രീരാമ കടമണ്ണായ (ഫാർമസിസ്റ്റ്), ജഗദീഷ് കടമണ്ണായ (മുൻ ഉദ്യോഗസ്ഥൻ, ടാറ്റ കൂർഗ് കോഫി ലിമിറ്റഡ്), ലളിത ശ്രീപതി റാവു, പ്രേമ മഞ്ജുനാഥ അഗ്ഗിത്തായ, വസന്തി പുരന്ദര ശാസ്ത്രി, ഉഷ ഹരിദാസ് ഹെജ്മാടി, സുനന്ദ. സഞ്ചയനം ബുധനാഴ്ച.




  • മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്.  തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. 

    നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. 



  • കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന്‍ മസൂദ് (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്‌ലിം ജമാഅത്തിലാണ് ഖബറടക്കം.




  • ആലപ്പുഴ: കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായ കൈനകരി സുരേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാർ മകനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

    ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്ഇബിയിൽ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രൻ വിരമിച്ചത്.

    ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്ഇബിയിൽ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രൻ വിരമിച്ചത്.



  • തിരുവല്ല: നിരണം പഞ്ചായത്ത് 7-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐ എം നേതാവുമായ നിരണം കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗമായ ലതാ പ്രസാദ്.  29 വർഷമായി 7-ാം വാർഡിലെ ജനപ്രതിനിധിയാണ്. മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി അംഗമാണ്. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും രണ്ടു തവണ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.


  • തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.



  • ഹൈദരാബാദ്: കന്നട ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ട‌പ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽനിന്നും വനപർതിയിലേക്കു പോവുകയായിരുന്ന ബസ് വലതു വശത്ത് വന്നിടിക്കുകയും ചെയ്തു



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ആര്യഭവനില്‍ ഡോ.എ.പി.സരസമ്മ (85) അന്തരിച്ചു. തിരുവനന്തപുരം ആയുര്‍വേദകോളേജിലെ ആദ്യകാല ബാച്ചിലുള്ള ഡോക്ടറാണ്. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സ്ഥാപക ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ദേവസ്വം റിട്ട ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍.സുകുമാരന്‍. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ് (മുന്‍ ഫിനാന്‍സ് ഓഫീസര്‍, പാരിസ് ഗാലറി, ദുബായ്), അഞ്ജന ജയകുമാര്‍, മരുമക്കള്‍: ചൈത്ര (കൃഷ്ണശ്രീ, കായംകുളം), ജയകുമാര്‍, റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (നാലുകണ്ടത്തില്‍, കരിപ്പാടം, തലയോലപ്പറമ്പ്). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.



  • കാസർകോട്:  പ്രമുഖ സാഹിത്യകാരനും , പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. ,കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച വാസു ചോറോട് വടകര ചോറോട് സ്വദേശിയാണ്. 

    പടന്ന എം.ആർ.വി.സ്ക്കൂൾ അധ്യാപകനായതോടെ കാസർകോട് ജില്ലയിൽ സ്ഥിര താമസക്കാരനായി. അധ്യാപികയായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: സുരഭി ചന്ദന , സുർജിത്ത്. മരുമക്കൾ: രതീഷ് കുഞ്ഞിമംഗലം, അശ്വതി.

    ഭൗതികശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ്. രാവിലെ 11 മണിക്ക് പോളിടെക്നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ എം എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ.


  • നീലൂർ : വറവുങ്കൽ ജോസഫ് വി എം (കുഞ്ഞേപ്പ് - 72) അന്തരിച്ചു. ഭാര്യ അന്നക്കുട്ടി നീലൂർ പാലിയേകുന്നേൽ കുടുംബാംഗം. മക്കൾ : അൽഫോൻസാ, ഷാന്റി, ആന്റോ, മരുമക്കൾ : ബിജു വട്ടവേലിൽ (എരുമേലി), സാബു മുളന്താനത്ത് (വേദഗിരി), സുനി  കൂന്താർമണിയേൽ (പട്ടിത്താനം). സംസ്കാരം  ബുധനാഴ്ച രാവിലെ 9ന് നീലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ.



  • അതിരമ്പുഴ: പാറോലിക്കൽ നിരപ്പേൽ വീട്ടിൽ മോഹനന്‍റെ ഭാര്യ രാജമ്മ(65) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, അജിത്ത്. മരുമകൾ: ഗായത്രി.