10 January, 2025 06:37:35 PM


സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K