05 May, 2025 11:36:06 PM


മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ



തിരുവനന്തപുരം : വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിനി ഘാന വിജയൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് തിങ്കളാഴ്ച രാത്രി കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഷാജനെ റിമാൻഡ് ചെയ്തു.

യു.എ.ഇ‍യിൽ വ്യവസായിയായ ഘാന വിജയനെതിരെ അപകീർത്തികരമായ വിഡിയോ നിർമിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും മാസങ്ങൾക്കുമുമ്പ് ഘാന ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. വഞ്ചിയൂരിലെ എ.സി.ജെ.എം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നൽകി. കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പും ഐ.ടി നിയമത്തിലെ 120ാം വകുപ്പും ചുമത്തി അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K