11 March, 2024 11:55:03 AM


ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു



മലപ്പുറം:കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K