10 January, 2024 07:42:34 PM
മലപ്പുറം വേങ്ങരയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു
മലപ്പുറം: മലപ്പുറം വേങ്ങരയിൽ തീപിടിത്തം. വേങ്ങര പുത്തൻപറമ്പിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്‍റെ താഴ് ഭാഗം മുഴുവൻ കത്തിനശിച്ചു.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല