13 January, 2024 11:31:34 AM


വാക്കുപാലിച്ച് സിദ്ധരാമയ്യ സർക്കാർ; തൊഴിൽ രഹിത യുവാക്കളുടെ അക്കൗണ്ടിൽ 3,000 എത്തി



ബംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്‍റെ അഞ്ചാം വഗ്ദാനമായ ജനക്ഷേമ പദ്ധതിയായ യുവനിധി പദ്ധതിയും നടപ്പാക്കി. ബിരുദ ദാരികളായ തൊഴിൽ രഹിത യുവാക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂവായിരം രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപയും വീതം രണ്ടു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി. ശിവമൊഗ്ഗയിൽ വച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് 6 ഗുണഭോക്താക്കൾക്ക് ചെക്ക് നേരിട്ട് നൽകി.

പഠനം പൂർത്തിയാക്കി 6 മാസം പിന്നിട്ടവർക്കാണ് ആനുകൂല്യത്തിന് യോഗ്യത. ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കെ ജോലി കിട്ടിയാലോ, ഉന്നതപഠന കോഴ്സുകൾക്കു ചേർന്നാലോ ഇതു നിലയ്ക്കും.ഈ സാമ്പത്തിക വർഷം 250 കോടി രൂപയാണു യുവനിധിക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതികളെ മുൻ നിർത്തിയാവും കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K