06 December, 2024 06:43:26 PM


പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിക്കും; വൈറസും സുനാമിയും വീണ്ടും - 2025ലെ പ്രവചനങ്ങളുമായി ഡോ. സന്തോഷ് നായര്‍



വാരണാസി: 2025 പ്രകൃതിക്ഷോഭങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് കലിയുഗജ്യോത്സ്യന്‍ ഡോ.സന്തോഷ് നായര്‍. അടുത്ത ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍ പ്രവചിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രന്‍റെ സ്ഥിതി മോശമായതിനാല്‍ മനുഷ്യന് മാനസികസംഘര്‍ഷവും വന്യജീവികള്‍ക്ക് വിഭ്രാന്തിയും കൂടുതലായി കാണപ്പെടുന്ന ഒരു വര്‍ഷം കൂടിയാണിത്. പ്രകൃതിയെ നിയന്ത്രിക്കുന്ന ചന്ദ്രന്‍റെ സ്ഥിതി കണക്കാക്കിയാണ് തന്‍റെ പ്രവചനങ്ങളെന്ന് വാരണാസിയില്‍ അദ്ദേഹം വെളിപ്പെടുത്തി. 


1. ഭാരതത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റം സംഭവിക്കും.
2. ഭാരതം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും.
3. കേരളത്തില്‍ ഒരുപാട് സ്ഥലങ്ങളില്‍ അഗ്നിബാധ ഉണ്ടാകും.
4. കര്‍ക്കിടകത്തില്‍ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത. 
5. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ തീപിടുത്തങ്ങള്‍.
6. കൊല്ലത്ത് ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത.
7. പത്തനംതിട്ടയില്‍ സാമുദായിക സംഘര്‍ഷം.
8. ഇടുക്കിയില്‍ വന്‍ പ്രകൃതിക്ഷോഭം.
9. വയനാട്ടിലെ ജനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യത. 
10. കോഴിക്കോട് വന്‍ വാഹനാപകടം. 
11. പാലക്കാട് ഭക്ഷ്യവിഷബാധ. 
12. കേരളത്തില്‍ അരുംകൊലകളും കുടുംബാത്മഹത്യകളും വര്‍ധിക്കും. 
13. കൊച്ചിയില്‍ ബോട്ടപകടം. 
14. തൃശൂരില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കമ്പക്കെട്ട് ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യത.
15. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ. 
16. കണ്ണൂരില്‍ ടാങ്കര്‍ ലോറികള്‍ മറിയാനും വന്‍ അഗ്നിബാധയ്ക്കും സാധ്യത.
17. കേരളത്തിലെ ഒരു ഉന്നത കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ മരണം. 
18. മലയാള സിനിമയിലെ ഒരു മുതിര്‍ന്ന നടന്‍റെ മരണം.
19. കേരള രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും.
20. തമിഴ്‌നാട്ടില്‍ ഭൂകമ്പസാധ്യത. 
21. കര്‍ണാടകയില്‍ നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍. 
22. ആന്ധ്രയില്‍ നിരവധി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 
23. തെലുങ്കാനയില്‍ പ്രകൃതിക്ഷോഭം.
24. ഡല്‍ഹിയില്‍ കലാപം. 
25. ഹരിയാനയില്‍ പാലങ്ങളോ കെട്ടിടങ്ങളോ തകര്‍ന്ന് വീഴും. 
26. ഒറീസയില്‍ പ്രകൃതിദുരന്തം. 
27. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രക്ഷോഭം. 
28. മഹാരാഷ്ട്രയില്‍ പ്രകൃതിക്ഷോഭം.
29. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം.
30. പശ്ചിമ ബംഗാളില്‍ വന്‍ പ്രകൃതിക്ഷോഭം
31. സിക്കിം, നാഗാലാ ന്‍ഡ് എന്നിവിടങ്ങളില്‍ പ്രകൃതിക്ഷോഭം. 
32. ഗുജറാത്തില്‍ പ്രകൃതിക്ഷോഭം, പകര്‍ച്ച വ്യാധി. 
33. കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ നിരവധി ഇന്ത്യന്‍ ജവാന്മാരുടെ മരണം.
34. മധ്യപ്രദേശില്‍ ഭരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍.
35. ഉത്തര്‍പ്രദേശില്‍ കലാപത്തിന് സാധ്യത 
36. ബീഹാറില്‍ വന്‍ പ്രകൃതിക്ഷോഭം
37. തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ ദുരന്തം.
38. കേരളത്തിലെ ഒരു ഉന്നത ക്രിസ്ത്യന്‍ പുരോഹിതന്‍റെ മരണം. 
39. കേരളത്തില്‍ ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മരണം. 
40. ലോകത്ത് ഒരു വലിയ കപ്പല്‍ അപകടം. 
41. ലോകത്ത് 3 വിമാന അപകടങ്ങള്‍. 
42. ഇന്ത്യയില്‍ 3 ട്രെയിന്‍ അപകടങ്ങള്‍. 
43. കേരളത്തില്‍ ഭൂകമ്പം. 
44. അമേരിക്കയില്‍ വെടിവെപ്പ്, നിരവധി മരണം.
45. ചില രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയും യുദ്ധം വരെയും ഉണ്ടാകാന്‍ സാധ്യത.
46. കാനഡയില്‍ കലാപം. 
47. ഒരു ഉന്നത അറേബ്യന്‍ നേതാവിന്‍റെ മരണം. 
48. യുഎഇ യില്‍ ഭൂകമ്പം, 
49. ഒമാനില്‍ ഭൂകമ്പം.
50. ഇന്തോനേഷ്യയില്‍ ഭൂകമ്പം, സുനാമി. 
51. ചൈനയില്‍ വന്‍ പ്രകൃതിക്ഷോഭം.
52. ചൈനയില്‍ ഒരു പുതിയ വൈറസ് പ്രത്യക്ഷപ്പെടും. 
53. ആഫ്രിക്കയില്‍ ഒരു അജ്ഞാത രോഗം. 
54. കൊറിയയില്‍ ശക്തമായ കൊടുംകാറ്റ്. 
55. ജപ്പാനില്‍ പ്രകൃതിക്ഷോഭം.
56. മലേഷ്യയില്‍ ഭൂകമ്പസാധ്യത. 
57. നേപ്പാളില്‍ വിമാനാപകടം. 
58. സിംഗപ്പൂരില്‍ വന്‍ പ്രകൃതിക്ഷോഭം.
59. ശ്രീലങ്കയില്‍ തീവ്രവാദി അക്രമം. 
60. സ്‌പെയിനില്‍ ട്രെയിന്‍ അപകടം. 
61. റോമില്‍ ഒരു ഉന്നത ക്രിസ്ത്യന്‍ പുരോഹിതന്‍റെ മരണം. 
62. അറേബ്യന്‍ രാജ്യങ്ങളില്‍ സമാധാനം നഷ്ടപ്പെടും.
63. ഇന്ത്യയില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിന് സാധ്യത. 
64. കേരളത്തിലെ ഒരു ഹിന്ദു പുരോഹിതന്‍റെ മരണം. 
65. കേരളം ഒരു പകര്‍ച്ച വ്യാധി നേരിടേണ്ടതായി വരും.
66. പാകിസ്ഥാനില്‍ ആഭ്യന്തര കലാപം. ജനങ്ങള്‍ തെരുവിലിറങ്ങും.
67. ബ്രിട്ടനില്‍ ഒരു ഭരണാധികാരിയുടെ മരണം. 
68. ഒരു തമിഴ് സിനിമ നടന്റെയും നടിയുടെയും മരണം. 
69. ഹിമാചല്‍ പ്രദേശില്‍ പ്രകൃതിക്ഷോഭം.
70. മണിപ്പൂരില്‍ പ്രകൃതിക്ഷോഭവും തീപിടുത്തവും നിരവധി മരണവും.
71. ലണ്ടനില്‍ കൊടും ശൈത്യവും നിരവധി മരണവും. 
72. മാലിദ്വീപില്‍ ജനപ്രക്ഷോഭം. 
73. തായ്ലന്‍ഡില്‍ വന്‍ പ്രകൃതിക്ഷോഭം.
74. അറേബ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം. 
75. ത്രിപുരയില്‍ രാഷ്ട്രീയ പ്രതിസന്ധി. 
76. ജാര്‍ഖണ്ഡില്‍ സ്‌ഫോടനം. 
77. ഉത്തരാഖണ്ഡില്‍ പ്രകൃതിക്ഷോഭം.
78. ലോകത്ത് 3 അഗ്‌നിപര്‍വതസ്‌ഫോടനങ്ങള്‍.
79. കേരളത്തില്‍ ഒരു രാഷ്ട്രീയ കൊലപാതകം. 
80. ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി. 
81. ജര്‍മനിയില്‍ മനുഷ്യാവകാശ ലംഘനം, പ്രകൃതിക്ഷോഭം.
82. കേരളത്തില്‍ ഒരു കുപ്രസിദ്ധ സ്ത്രീയുടെ മരണം. 
83. ലോകത്ത് 2 ക്രിക്കറ്റ് കളിക്കാരുടെ മരണം. 
84. ബ്രസീല്‍ ഫുട്ബോള്‍ കളിക്കാരന്‍റെ മരണം. 
85. ഇന്ത്യയില്‍ ഒരു വ്യവസായി പ്രമുഖന്‍റെ മരണം.
86. കൊല്ലത്ത് കുടുംബാത്മഹത്യ. 
87. ഉപഗ്രഹവിക്ഷേപ രംഗത്ത് ലോകരാജ്യങ്ങള്‍ നേട്ടം കൊയ്യും. 
88. പോളണ്ടില്‍ പ്രകൃതിക്ഷോഭം. 
89. ഇറാഖില്‍ സ്‌ഫോടനം. 
90. പാകിസ്ഥാനില്‍ വന്‍ പ്രകൃതിക്ഷോഭം.
91. ആന്ധ്രപ്രദേശില്‍ പ്രകൃതിക്ഷോഭം.
92. പോണ്ടിച്ചേരിയില്‍ പ്രകൃതിക്ഷോഭം.
93. കേരളത്തിലെ ഒരു പ്രമുഖ ഗായകന്‍റെ മരണം.
94. പ്രകൃതിക്ഷോഭത്താല്‍ ലോകത്ത് നിരവധി മരണം. 
95. ലോകം സുനാമിയെ നേരിടേണ്ടി വരും.
96. ലോകത്ത് സമാധാനം നഷ്ടപ്പെടും. 
97. ഹജ്ജ് തീര്‍ഥാടകര്‍ക്ക് അപകടം സംഭവിക്കും.
98. റഷ്യയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി. 
99. അമേരിക്കയില്‍ ചുഴലിക്കാറ്റ്. 
100. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂകമ്പം.
101. കേരളത്തിലെ ഒരു വലിയ എഴുത്തുകാരന്‍റെ മരണം. 
102. ഹോളിവുഡില്‍ ഒരു പ്രമുഖ നടന്‍റെ മരണം 
103. ഒരു നോബല്‍ സമ്മാനജേതാവിന്‍റെ മരണം.
104. കേരളത്തില്‍ വന്യജീവി ശല്യം കൂടുതല്‍ നേരിടേണ്ടി വരും.
105. കേരളത്തില്‍ വാഹനാപകടം വന്‍തോതില്‍ വര്‍ധിക്കും.(രോഹിണി, അത്തം, തിരുവോണം, പുണര്‍തം, ആയില്യം, പൂയം നാളുകാര്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം)
106. ഒരു സൗദി ഭരണാധികാരിയുടെ മരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K