07 December, 2024 01:03:12 PM
വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി ആകാശിന്റെ മൃതദേഹം കിട്ടി. 9 ദിവസത്തിനുശേഷമാണ് മൃതദേഹം കിട്ടിയത്. വിനോദയാത്രയ്ക്കിടെയാണ് പത്തനംതിട്ട സ്വദേശി ആകാശ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഋഷികേഷ് എംയ്സിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.