08 December, 2024 05:28:33 PM


ലക്ഷദ്വീപിൽ വിനോദയാത്രക്ക് എത്തിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു



കവരത്തി: ലക്ഷദ്വീപിലെ ബം​ഗാരം ദ്വീപിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറ് വയസുകാരായ മുഹമ്മദ് പവാദ് ഖാൻ, അഹമ്മദ് ഷഹാൻ സൈദ് എന്നിവരാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർഥികളാണ്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്കാണ് ദാരുണാന്ത്യം. കുട്ടികൾ കുളിക്കുന്നതിനിടെ  വെള്ളത്തിലേക്ക് വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K