25 December, 2024 08:10:38 PM


പാര്‍ലമെന്‍റിന് മുന്നില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു



ഡൽഹി: പാര്‍ലമെന്‍റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി. വൈകിട്ട് നാല് മണിയോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പെട്രോളൊഴിച്ച് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തി.

പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തി. കുറിപ്പിലെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944