30 December, 2024 07:13:19 PM


അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

‌‌‌

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരി​ഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.

മകനെ കാണണമെന്നും ഇനിയും കേസ് നീട്ടരുതെന്നും മാതാവ് ഫാത്തിമ പറഞ്ഞു. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകും. ആ കാരണം കണ്ടെത്തണമെന്നും മാതാവ് ഫാത്തിമ പറഞ്ഞു. ഭാഷകരും ഹാജരാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല.

പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K