31 December, 2024 04:23:22 PM


ട്രക്കും ബസും കൂട്ടിയിടിച്ച് ഒമാനിൽ രണ്ട് മരണം



മസ്കത്ത്: ബസും ട്രക്കും കൂട്ടിയിടിച്ച് ഒമാനിൽ രണ്ടുപേർ മരിച്ചു. ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ബിർകത്ത് അൽ മൗസിലാണ് അപകടം നടന്നത്. ബസിൽ യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എന്നാൽ ഇവർ ഏതുരാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽപ്പെട്ട ചിലരുടെ പരിക്കുകൾ ഗുരുതരമാണ്. ചികിത്സക്കായി ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949