28 January, 2025 01:22:21 PM


തെലങ്കാനയിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുരഭിമാനക്കൊലയെന്ന് കുടുംബം



ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് മരിച്ചത്. യുവാവിന്റെ ഭാര്യ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.  ആറ് മാസം മുമ്പായിരുന്നു കൃഷ്ണയും ഭാർഗവിയും തമ്മിലുള്ള വിവാഹം. ഇതര ജാതിയിൽപ്പെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. കല്യാണത്തിന് ശേഷം ഭീഷണി തുടർന്നു. കഴിഞ്ഞ ദിവസം സൗഹൃദം നടിച്ച് ഭാർഗവിയുടെ സഹോദരൻ മഹേഷ് കൃഷ്ണയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയി. തുടർന്ന് കൊലപ്പെടുത്തി മൃതദേഹം കാനാൽ കരയിൽ ഉപേക്ഷിച്ചെന്നാണ് കൃഷ്ണയുടെ കുടുംബത്തിന്റെ ആരോപണം.

മരണം സംഭവിച്ചിരിക്കുന്നത് ഞായറാഴ്ച രാത്രിയിലാണെന്നാണ് ലോക്കൽ പൊലീസിന്റെ പ്രാഥമിക നി​ഗമനം. തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മറ്റ് എവിടെന്നെങ്കിലും കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919