31 January, 2025 02:46:11 PM
പത്തനംതിട്ടയിൽ പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള സോനു ബാബു രാവിലെ പാറക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നൽകിയ പരാതിയെ തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്.