26 January, 2025 03:45:45 PM
കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
![](https://www.devabhoominews.com/uploads/page_content_images/devabhoomi_news_17378865450.jpeg)
പത്തനംതിട്ട: കനാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികള്‍ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്‌വിജിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്നലെ തിരച്ചില്‍ ആരംഭിച്ചത്.
കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഒരാള്‍ ഒലിച്ചുപോകുന്നത് കണ്ട് മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ഒലിച്ചുപോകുകയായിരുന്നു. സമയം ഏറെ വൈകീട്ടും കുട്ടികളെ കാണാതായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. സ്‌കൂബ ഉള്‍പ്പടെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.