13 February, 2024 09:40:56 AM
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ
സീതത്തോട്: പ്രായപൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സീതത്തോട് കൊച്ചുകോയിക്കൽ കുറ്റിയിൽ രാഹുൽരാജ് (24), ആങ്ങമൂഴി കൊച്ചുകോട്ടാംപാറ പാറക്കൽ അഖിൽ ബിജു (24) എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസിൽ 20 പ്രതികളുണ്ട്. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയാണ് പലരില്‍നിന്ന് പീഡനം നേരിടേണ്ടിവന്നത്. പ്രതികളിൽ 16 പേര്‍ പീഡിപ്പിക്കുകയും നാലുപേര്‍ കുട്ടിയുടെ നഗ്നവിഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.