05 October, 2024 12:52:58 PM
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച കേസിലെ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി എം ടിനോദിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്വകാര്യ ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരക്കുഴ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു
ബസിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ഫേസ്ബുക് അക്കൗണ്ടിലേക്കാണ് പ്രതി അശ്ലീല വീഡിയോകളും ഫോട്ടോകളും അയക്കുന്നത്. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ പേരിൽ നിരവധി വ്യാജ പ്രൊഫൈലുകൾ കണ്ടെത്തിയിട്ടുണ്ട്. ടിനോദ് വീഡിയോ അയച്ച കൊടുത്ത യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.