06 March, 2025 11:20:33 AM
തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്നു; കാഞ്ഞങ്ങാട് ഇതര സംസ്ഥാനക്കാരായ 4 പേർ അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തോക്ക് ചൂണ്ടി കവര്‍ച്ച. ഏച്ചിക്കാനത്താണ് സംഭവം. ക്വാറിയില്‍ നിന്ന് മാനേജര്‍ പണവുമായി പോകുമ്പോഴാണ് കവര്‍ച്ച നടന്നത്. 10.20 ലക്ഷം രൂപ നഷ്ടപ്പെട്ടതായായിരുന്നു ക്വാറി മാനേജറുടെ പരാതി. സംഭവത്തില്‍ ബീഹാർ സ്വദേശികളായ ഇബ്രാം ആലം, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് മാലിക്, അസം സ്വദേശി ധനഞ്ജയ് ബുറ എന്നിവരെ മംഗലാപുരത്തുനിന്ന് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.