05 March, 2025 09:10:36 AM


നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു



തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് സമീപത്താണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പൊലീസ് പറയുന്നു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയും മറ്റൊരാൾക്ക് വീണ് തലക്ക് പരിക്കേൽക്കുകയും ചെയ്തു. പുന്നക്കാട് ബിജു (49)നാണ് പരിക്കേറ്റത്. ഇയാളെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K