07 March, 2025 07:44:34 PM


ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്ത് ബസ് ജീവനക്കാർ മർദിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു‌‌‌



മലപ്പുറം: തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിരൂര്‍ - മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറിക്കിയ ശേഷമായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K