01 March, 2025 03:59:10 PM


പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ ജുനൈദ് അറസ്റ്റിൽ



മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K