24 March, 2025 02:41:52 PM


തൃശൂരില്‍ കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; മധ്യവയസ്കന് വെട്ടേറ്റു



തൃശ്ശൂ‍ർ: കല്ലംപാറയിൽ കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു.
അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴൽക്കിണർ നിർമാണം ആരംഭിച്ചത്. കിണറിൽ നിന്നുള്ള വെള്ളം ഏലിയാസിൻ്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിച്ചതിന്നെതുടർന്ന് തർക്കമാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടിൽ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.

ആക്രമണം തന്റെ കൈകൾ കൊണ്ട് തടഞ്ഞതിനാൽ മാരകമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933