15 March, 2025 09:50:21 AM


തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയ്ക്ക് മകന്‍റെ ക്രൂരമർദനം; അറസ്റ്റ്



പത്തനംതിട്ട: തിരുവല്ല പടിഞ്ഞാറ്റും ചേരിയിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. ലാപ്ലത്ത് വീട്ടിൽ സന്തോഷ് എന്നയാളാണ് പിടിയിലായത്. 75 വയസ്സുള്ള മാതാവ് സരോജിനിയെ സന്തോഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സന്തോഷ് മാതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻപും സന്തോഷ് മാതാവിനെ മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K