14 February, 2024 02:24:41 PM


ഉത്സവത്തിനിടെ ആന വിരണ്ടു; ഭയന്ന് ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ



ആലപ്പുഴ: ചന്തിയൂരിൽ ആന വിരണ്ടതിനെ തുടർന്ന് ജനം ഭയന്നോടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ അരൂർ സ്വദേശി ആൽബിനെ (22) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ ആളെ കണ്ടെത്തിയതായും മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഈൽബിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് വിവരം. പ്രതിയെ പിടികൂടൂന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K