27 February, 2024 12:07:18 PM


കടയില്‍ നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു



പൊന്നാനി : ഞായറാഴ്ച കടയിൽ നിന്ന് വാങ്ങി വീട്ടിലെ അടുക്കളയിൽ കൊണ്ടുവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലിൽ ചാമന്‍റകത്ത് നസ്റുദീന്‍റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. 

ഞായറാഴ്ച ഉച്ചക്ക് എം. ഇ. എസ് കോളേജിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പൊട്ടിതെറിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്‍റെ അകത്തെ ഭാഗങ്ങൾ ചിന്നി ചിതറിയ നിലയിൽ കണ്ടത്. ഒപ്പം ദുർഗന്ധവുമുണ്ടായിരുന്നു. 

വിവരമറിഞ്ഞ് നഗരസഭയിലെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തണ്ണിമത്തൻ വാങ്ങിയ കടയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K