05 September, 2024 02:14:39 PM
മുക്കത്ത് മീൻ ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.30ഓടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യമുഴിയിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിൽ നിന്ന് താമരശ്ശേരിയിലേക്ക് മീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്ക് കാലിനാണ് പരിക്കേറ്റത്. ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ട്രാൻസ്‌ഫോർമർ സ്ഥാപിച്ച വൈദ്യുതി തൂണുകൾ പൂർണമായും തകർന്ന നിലയിലാണ്. മുക്കം അഗ്നിരക്ഷാ സേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.