29 March, 2025 03:33:21 PM
കോഴിക്കോട് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല

കൊയിലാണ്ടി: കോഴിക്കോട് വടകര ദേശീയപാതയിൽ ആനക്കുളം ജങ്ഷനിൽ സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണർ കാർ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് പിറകിലെ ലാഡർ ഭാഗം കാറിൻ്റെ ബോണറ്റിൽ കുടുങ്ങുകയും വാഹനങ്ങൾ വേർപെടുത്താൻ പറ്റാതെ വരികയും ചെയ്തു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലാഡർ കട്ട് ചെയ്‌ത് വാഹനങ്ങളെ വേർപെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വി.കെ.ബിജുവിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാർ, എഫ്.ആർ.ഒമാരായ പി.കെ. ഇർഷാദ്, കെ.ബി.സുകേഷ്, കെ.ബിനീഷ്, ഇ.എം.നിധിപ്രസാദ്, എസ്.പി.സുജിത്ത്, കെ.നിധിൻരാജ്, ഹോംഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ, രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.