12 March, 2025 07:25:14 PM


കോഴിക്കോട് മകന്‍റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു



കോഴിക്കോട് : കോഴിക്കോട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മകൻ സനൽ ഗിരീഷിനെ മർദിച്ചത്.‍ ചില കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ഉത്സവത്തിന് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഗിരീഷിനെ കാണാനായി സനൽ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതേ തുടർന്ന് മകൻ സനൽ ഗിരീഷിനെ പിടിച്ച് തള്ളുകയും പിറകിലേക്ക് തലയടിച്ചു വീഴുകയുമായിരുന്നു. തലയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗിരീഷ് ഇന്ന് രാവിലെയാണ് മരണപ്പെടുന്നത്. സനലിനായുള്ള അന്വേഷണം നല്ലളം പൊലീസ് ഊർജിതമാക്കി. ഗിരീഷിന്റെ പോസ്റ്റ്‌മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K