13 March, 2025 09:19:59 PM


കോഴിക്കോട് സ്കൂൾവാനിൽ നിന്നിറങ്ങിയ ഏഴു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു



കോഴിക്കോട്∙ കുണ്ടായിത്തോട് കരിമ്പാടത്ത് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ചു മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയായ, നല്ലളം കീഴ്‌വനപാടം വി.പി.അഫ്സലിന്റെ (നല്ലളം സൗത്ത് ശാഖ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി) മകൾ സൻഹ മറിയം (7) ആണ് മരിച്ചത്.

വൈകിട്ട് നാലരയോടെയാണ് അപകടം. കുട്ടിയെ ഇറക്കിയശേഷം വാൻ പിന്നോട്ട് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉമ്മ: സുമയ്യ. സഹോദരങ്ങൾ: റബീഹ്, യസീദ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942