21 March, 2025 04:08:09 PM


പെരിന്തൽമണ്ണയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു



മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പത്താംക്ലാസ് വിദ്യാർത്ഥികൾ. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം - ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമിച്ചത്.

ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാൻ വേണ്ടി മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പത്താം ക്ലാസിലെ മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950