17 March, 2025 01:01:58 PM


പാറപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ



മലപ്പുറം: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് പരിക്ക്. ദേശീയപാതയിലെ 53-ാം മെയിൽ പാറപ്പുറം മദ്രസയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ 9.45നായിരുന്നു സംഭവം. തച്ചനാട്ടുകര നാട്ടുകൽ കാരയിൽ വീട്ടിൽ അതുൽ കൃഷ്ണ, ചെത്തല്ലൂർ എടമനപ്പടി വീട്ടിൽ അർജുൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവർ ഗുരുതര പരിക്കുകളോടെ  പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K