07 April, 2025 04:15:59 PM


കോഴിക്കോട് വസ്ത്രം അലക്കുന്നതിനിടെ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു



കോഴിക്കോട്: ചക്ക തലയിൽ വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ സ്വദേശി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ തുണി അലക്കുന്ന സമയത്ത് പ്ലാവിൽ നിന്ന് ചക്ക ദേഹത്ത് വീണാണ് പരിക്കേറ്റത്. പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ഭർത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണൻ. മക്കൾ: നികേഷ്, നിഷാന്ത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926