04 April, 2025 01:17:58 PM


തെന്നല ബാങ്ക് ക്രമക്കേട്; മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്



മലപ്പുറം: മലപ്പുറം തെന്നല ബാങ്ക് ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്. മുൻ ബാങ്ക് പ്രസിഡന്‍റും ലീഗ് നേതാവുമായ എൻ പി കുഞ്ഞി മൊയ്തീൻ, ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേർക്കുമെതിരെയാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്.  മലപ്പുറം ജോയിന്റ് രജിസ്ട്രാ  ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി രാജിവെച്ചിരുന്നു.

രണ്ട് വർഷമായി ബാങ്കിനെതിരെ നിക്ഷേപകർ പ്രതിഷേധം തുടരുകയായിരുന്നു. യുഡിഎഫ് ഭരണസമിതി കൈയ്യാളുന്ന മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് 2023ലാണ് പരാതി ഉയര്‍ന്നത്. യു‍ഡിഎഫാണ് കാലങ്ങളായി ബാങ്ക് ഭരിക്കുന്നത്. അനധികൃതമായി വായ്പകൾ നൽകിയത് തിരിച്ചടക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300