06 April, 2025 11:58:56 AM


മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതി



മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. ഭർത്താവ് സിറാജുദ്ദീൽ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം, അസ്മയ്ക്ക് പ്രസവ വേദന ഉണ്ടായിട്ടും സിറാജുദ്ദീൻ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിനെതിരെ യുവതിയുടെ വീട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്. അസ്മയുടെ ഭർത്താവ് സിറാജുദ്ധീൻ ആലപ്പുഴ സ്വദേശിയാണ്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K