18 September, 2024 11:40:28 AM
താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് പോലീസ് പിടിയിലായത്. നഗ്ന പൂജ നടത്തിയാൽ കുടുംബ പ്രശ്നം പരിഹരിക്കാനും, കുടുംബത്തിൻ്റെ അഭിവൃദ്ധിയിൽ ഉയർച്ച ഉണ്ടാവാനും വേണ്ടിയാണ് യുവതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് ലഭിച്ച പരാതി.