28 February, 2024 12:04:55 PM


കോഴിക്കോട് കാട്ടുപന്നി ആക്രമണം; റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്



കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്.

ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി. ​ഗുരുതരമായി പരിക്കേറ്റ ടീച്ചറുടെ വലത് കൈയുടെയും ഇടത് കാലിൻ്റെയും എല്ല് പൊട്ടിയിട്ടുണ്ട്. ടീച്ചറെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K