01 March, 2024 11:50:24 AM


നിയമന തട്ടിപ്പ് കേസ്; രണ്ടാം പ്രതി ലെനിൻ രാജ് കീഴടങ്ങി



കോഴിക്കോട്: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതി ലെനിൻ രാജ് കീഴടങ്ങി. കോഴിക്കോട് കുന്നമംഗലം സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുന്നമംഗലം കോടതിയിൽ ഇന്നലെയാണ് ലെനിൻ കീഴടങ്ങിയത്.

കേസിൽ ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായെങ്കിലും രണ്ടാം പ്രതി ലെനിൻ രാജ് എവിടെ എന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമുണ്ടായിരുന്നില്ല. ലെനിൻ രാജിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമെന്നായിരുന്നു പൊലീസിന്റെ ആദ്യ മറുപടി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെ എന്ന വിചിത്ര മറുപടിയും പൊലീസ് നൽകി.

എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും ലെനിൻ രാജിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K