03 March, 2024 12:35:49 PM


ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു



കോഴിക്കോട്: കോഴിക്കോട് സൗത്ത് കൊടുവള്ളിയില്‍  വാഹനാപകടം. ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുലർച്ചെ 4.45 ഓടെയാണ് അപകടം. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കത്തി കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K