06 March, 2024 11:18:14 AM
കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി
പാലക്കാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ ടൗൺഷിപ്പിലാണ് ആന എത്തിയത്. ജീവനക്കാരുടെ ക്വട്ടേഴ്സ് ഉൾപ്പെടെ ഉള്ള ഭാഗമാണ് ടൗൺഷിപ്പ് . കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് ടൗൺഷിപ്പിലേക്ക് കാട്ടാന എത്തിയത്. വനത്തിൽ നിന്നും വ്യാവസായിക മേഖലയിലേക്ക് വരെ ആന എത്തിയതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ.