19 January, 2025 07:38:45 PM
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടി

മലപ്പുറം: മലപ്പുറം പോത്തനൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. യാത്രക്കിടെ ഓട്ടോയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓട്ടോ പൂർണമായും കത്തി നശിച്ചു. വിവരം നാട്ടുകാർ അഗ്നി രക്ഷസേനയെ അറിയിക്കുകയായിരുന്നു. പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി തീ അണച്ചു.