16 February, 2025 11:46:34 AM
ചാലക്കുടി പോട്ടയിൽ ബൈക്ക് അപകടം; സഹോദരങ്ങൾ മരിച്ചു

തൃശ്ശൂർ: ബൈക്ക് അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശിളായ സുരാജ് (32) , സജീഷ് ( 25 ) എന്നിവരാണ് മരിച്ചത്. ചാലക്കുടി പോട്ടയിലായിരുന്നു അപകടം. അപകടം ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കുടുംബസംഗമത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. വഴിയരികിലെ ദിശാക്കുറ്റിയിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. മൃതദേഹങ്ങൾ ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.