13 April, 2025 07:33:41 PM
തൃശൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണം കവർന്നു

തൃശൂർ: തൃശൂർ എയ്യാലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണം കവർന്നു. എയ്യാൽ ചുങ്കം സെൻ്ററിന് സമീപം ഒറുവിൽ അംജതിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാടുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അംജത്തിന് ജോലി. മോഷണ സമയം അംജത് ജോലി സ്ഥലത്തും ഭാര്യ ഫാദിയയും മാതാവ് നഫീസയും ബന്ധു വീടുകളിലുമായിരുന്നു. ശനിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.