08 March, 2025 09:22:55 AM


തലവേദന മാറാത്തതില്‍ നിരാശ; തൃശൂരില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു



തൃശൂര്‍: വിട്ടുമാറാത്ത തലവേദന മാറാത്തതില്‍ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനിയാണ് വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. 56 വയസായിരുന്നു. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K