28 February, 2025 01:59:17 PM


തൃശ്ശൂരിൽ ഇലക്ട്രിക് ലൈനിൽ തട്ടി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു



തൃശ്ശൂർ: തൃശ്ശൂർ കൊരട്ടി ചെറുവാളൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്. ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടിയിൽ നിന്നും അഗ്നി രക്ഷാസംഘമെത്തിയാണ് തീ അണച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K