23 February, 2025 08:09:41 PM


ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ 33കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു



ചാലക്കുടി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ 33 കാരനായ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങാലൂർ സ്വദേശി ജിബിനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ചാലക്കുടി കൂടപുഴ തടയണയ്ക്ക് താഴെ ആഴമുള്ള സ്ഥലത്ത് കുളിക്കാനിറങ്ങിയ ജിബിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. 15 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിൽ ഫയർഫോഴ്‌സാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജിബിന്റെ മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923