17 February, 2025 09:01:45 AM


മാളയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു



തൃശ്ശൂർ: മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ മോൾ (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയ്ക്ക് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിൽ. ഭർത്താവായ വാസൻ മക്കളുടെ കൺമുന്നിൽ വെച്ചാണ് ഭാര്യയെ വെട്ടിയത്. 

കൈ കാലുകൾക്ക് ഗുരുതര പരുക്കുകളേറ്റ ശ്രീഷ്മ കൊച്ചിയിൽ ചികിൽസയിലായിരുന്നു. വാസൻ ശ്രീഷ്മയെ വെട്ടിയ വിവരം കുട്ടികൾ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959