13 March, 2025 09:31:21 PM
പ്ലസ്ടു വിദ്യാര്‍ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തൃശൂർ : പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കള്‍ നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.