15 February, 2025 10:24:00 AM


ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി, ദമ്പതികൾക്ക് പരിക്ക്



തൃശ്ശൂര്‍: പെരിങ്ങോട്ടുകരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടിൽ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരിക്കറ്റത്. ഇന്ന് രാവിലെ 6.40 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിൽ വെച്ച് ബൈക്കും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലാണ്. ഭാര്യയും ഭർത്താവും മുറ്റിചൂരിലേക്ക് പോകുകയായിരുന്നു. ചരക്കുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. ലോറി അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K