05 February, 2025 12:19:49 PM


തൃശൂരിൽ ഓടി തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതര പരിക്ക്



തൃശൂര്‍: ഓടി തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് സംഭവം. പാലിയേക്കര സ്വദേശി രോഷ്ണ (26)നാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി- ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസിൽ പുതുക്കാട് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

പുതുക്കാട് റെയില്‍വെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് യുവതി ഇറങ്ങാൻ ശ്രമിച്ചത്. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിൽ കുടുങ്ങിപോവുകയായിരുന്നു. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ പുറത്തേക്ക് എടുത്ത് ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K