11 February, 2025 10:10:14 AM
മതിലകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

തൃശൂർ: ദേശീയപാതയിൽ മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കയ്പമംഗലം സ്വദേശിയും എസ് എൻ പുരത്ത് താമസക്കാരനുമായ നടക്കൽ രാമൻ എന്നയാളുടെ മകൻ ജ്യോതിപ്രകാശൻ (63) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ പുതിയകാവ് മദ്രസക്ക് മുന്നിലായിരുന്നു അപകടം.
വടക്ക് ഭാഗത്ത് നിന്നും വന്ന കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ജ്യോതിപ്രകാശനെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമാണത്തൊഴിലാളിയായ ജ്യോതിപ്രകാശൻ കയ്പമംഗലത്തുളള തന്റെ വീട് നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് പോകവെയാണ് അപകടമുണ്ടായത്.